ആന്ധ്രപ്രദേശ്: ദാറുല്‍ ഹുദ ആന്ധ്ര ഓഫ് ക്യാമ്പസ് കേന്ദ്രീകരിച്ച് ഹാദിയ നാഷണല്‍ എജുക്കേഷന്‍ കൗണ്‍സില്‍ നടത്തുന്ന ആന്ധ്ര കര്‍ണാടക സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന നാലാമത് ജലക് 18 ഇന്റര്‍ മകാതിബ് ആര്‍ട് ഫെസ്റ്റ് സമാപിച്ചു.

ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി നാല്‍പ്പതോളം മദ്രസയില്‍ നിന്ന് നൂറോളം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ മാറ്റുരച്ചു. സീനിയര്‍ വിഭാഗത്തില്‍ വെളിഗല്ലു മക്തബും  ജൂനിയര്‍ വിഭാഗത്തില്‍ ബഢി ഉഗ്‌നിയും വി.പി.എം അബ്ദുല്‍ അസീസ് മാസ്റ്റര്‍ മെമ്മോറിയല്‍ ട്രോഫിക്ക്  അര്‍ഹരായി. ജൂനിയര്‍ കലാപ്രതിഭയായി മുഹമ്മദ് അമാന്‍ ബഢി  ഉഗ്‌നിയേയും സീനിയര്‍ കലാപ്രതിഭയായി സുഹൈല്‍  ജമ്മലമഡുഗുവിനെയും തിരഞ്ഞെടുത്തു. പരിപാടിയില്‍ വിജയികള്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.

ചടങ്ങുകള്‍ക്ക് മന്‍ഹജ് പ്രിന്‍സിപ്പല്‍ ഷറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്  ഹംസ ഫൈസി, ഷാ വലി സാഹിബ് പുഗ്‌നൂര്‍, അബ്ദുല്‍ ലത്തീഫ് ഹുദവി, മന്‍സൂര്‍ ഹുദവി അറഫ, അസ്ലം ഫൈസി  ആരിഫ് മദനപ്പള്ളി, ജാബിര്‍ ഹുദവി, ശുഐബ് ഹുദവി, മുഷ്താഖ് ഹുദവി, ജമീല്‍ ഹുദവി മൈസൂര്‍  നേതൃത്വം നല്‍കി.