ബെംഗളൂരു: മലിനജലം ഒഴുക്കിവിടാന്‍ സ്ഥലമില്ലാതെ പൊറുതിമുട്ടുന്ന നഗരത്തിന് ആശ്വാസമായി മലിനജല ശുദ്ധീകരണപ്ലാന്റുകള്‍ വരുന്നു.
ദിനംപ്രതി 1400 മില്യന്‍ ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കാനുള്ള സംവിധാനമാണ് നഗരത്തില്‍ സ്ഥാപിക്കുന്നത്. 2020-ഓടെ പദ്ധതി പൂര്‍ത്തിയാകും.
ഇതിന്റെ മുന്നോടിയായി നാലുപ്ലാന്റുകള്‍ ശനിയാഴ്ച പ്രവര്‍ത്തനം തുടങ്ങി. ബെല്ലന്ദൂര്‍ അമനിക്കരെ, ഹൊരമാവ് അഗാര, ദൊഡ്ഡബെലെ, കടുഗൊഡി എന്നിവിടങ്ങളിലാണ് പുതിയ പ്ലാന്‍ുകള്‍. 2020-ല്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ മലിനജലപ്രശ്‌നത്തിന് പരിഹാരമാകും.
രൂക്ഷമായ മലിനീകരണം നേരിടുന്ന ബെല്ലന്ദൂര്‍, വര്‍ത്തൂര്‍ തടാകങ്ങളിലേക്ക് ഒഴുകിയെത്തുന്ന മലിനജലത്തിന്റെ തോത് കുറയ്ക്കാന്‍ അമനിക്കരെയില്‍ സ്ഥാപിച്ച ശുദ്ധീകരണപ്ലാന്റ് സഹായകമാകും.

നാലുപ്ലാന്റുകളിലുമായി നഗരത്തിലെ 26 പ്രദേശങ്ങളിലെ മലിനജലം ശുദ്ധീകരിക്കാം. നിലവില്‍ 846 ദശലക്ഷം ലിറ്റര്‍ പ്രതിദിനം (എം.എല്‍.ഡി.) ശുദ്ധീകരിക്കാനുള്ള സംവിധാനമാണ് നഗരത്തിലുള്ളത്. പുതിയ പ്ലാന്റുകള്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഇത് 982 എം.എല്‍.ഡി.യാകും.
കാവേരിജലവിതരണപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്റുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേറ്റീവ് ഏജന്‍സിയുടെ (ജെയ്ക) സാമ്പത്തികസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ശനിയാഴ്ച പ്രവര്‍ത്തനമാരംഭിച്ച നാലുപ്ലാന്റുകളില്‍ ഏറ്റവും വലുത് അമനിക്കരെയിലേതാണ്. 90 എം.എല്‍.ഡി. മലിനജലമാണ് ഇതില്‍ ശുദ്ധീകരിക്കുന്നത്.

255 കോടിയാണ് ഇതിന്റെ നിര്‍മാണത്തിനായി ചെലവിട്ടിരിക്കുന്നത്. കുട്‌ലു, പരപ്പന അഗ്രഹാര, ബെല്ലന്ദൂര്‍, ദേവനബേസനഹള്ളി, കടബേസനഹള്ളി, പനത്തൂര്‍, സിദ്ധാപുര തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള മലിനജലമാണ് ഇവിടെനിന്ന് ശുദ്ധീകരിക്കുക.
എച്ച്.ബി.ആര്‍. ലേഔട്ട്, എച്ച്.ആര്‍.ബി. ആര്‍ ലേഔട്ട്, നാഗവാര, ബാനസവാടി, ഒ.എം.ബി.ആര്‍. ലേഔട്ട്, ഹെന്നൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള മലിനജലം ഹൊരമാവ് അഗ്രയിലും ശുദ്ധീകരിക്കും.

67 കോടി നിര്‍മാണച്ചെലവുള്ള ഈ പ്ലാന്റില്‍ ദിനംപ്രതി 20 എല്‍.എല്‍.ഡി. മലിനജലം ശുദ്ധീകരിക്കാം. ദൊഡ്ഡബെലെയിലെ പ്ലാന്റിലും 20 എം.എല്‍.ഡി. വെള്ളം ശുദ്ധീകരിക്കാനുള്ള ശേഷിയാണുള്ളത്. ഉള്ളള, കെങ്കേരി തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ള മലിനജലം ഇവിടെനിന്ന് ശുദ്ധീകരിക്കാം.
കാഡുഗൊഡിയിലേതാണ് ഏറ്റവുംചെറിയ പ്ലാന്റ്. 6 എം.എല്‍. ഡി.യാണ് ഇതിന്റെ ശേഷി. കാഡുഗൊഡി, അംബേദ്കര്‍ ഗുഡ്ഡ, മൈത്രി ലേഔട്ട്, പട്ടാളമ്മ ലേഔട്ട്, സിദ്ധാര്‍ഥ ലേഔട്ട്, സര്‍മംഗല ലേ ഔട്ട്, കൊടിഗെഹള്ളി ലേഔട്ട്, വൈറ്റ് ഫീല്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലെ മലിനജലമാണ് ഇവിടെ ശുദ്ധീകരിക്കുന്നത്.