ബെംഗളൂരു: ബെംഗളൂരു കേരളസമാജത്തിന്റെ ആഭിമുഖ്യത്തിൽ കലാശ്രീ പുരസ്കാരജേതാവും മോഹിനിയാട്ടം നർത്തകിയുമായ സുനന്ദ നായരുടെ മോഹിനിയാട്ടം ശില്പശാല ഇന്ദിരാനഗർ കൈരളീനികേതൻ ഓഡിറ്റോറിയത്തിൽ തുടങ്ങി. കേരളസമാജം പ്രസിഡന്റ്‌ സി. പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. സുനന്ദ നായർ ഉദ്‌ഘാടനം ചെയ്തു. കേരളസമാജം ജനറൽസെക്രട്ടറി റജി കുമാർ, കെ.എൻ.ഇ. ട്രസ്റ്റ് പ്രസിഡന്റ്‌ സി.എച്ച്. പത്മനാഭൻ, അനീഷ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു. ശില്പ ശാല വ്യാഴാഴ്ച സമാപിക്കും.

Content Highlights: Sunanda Nair Mohiniyattam workshop