ബെഗളൂരു: എയ്റോ ഇന്ത്യ വ്യോമയാന പ്രദർശനത്തിൽ തദ്ദേശനിർമിത ലഘു യുദ്ധവിമാനമായ തേജസിൽ ശനിയാഴ്ച ബാഡ്മിന്റൺ താരം പി.വി. സിന്ധു പറക്കും. സഹപൈലറ്റിന്റെ സീറ്റിലാകും സിന്ധു ഉണ്ടാകുക. ഇതോടെ തേജസിൽ പറക്കുന്ന പ്രായംകുറഞ്ഞ വ്യക്തി യാകും സിന്ധു. തേജസ് മാർക്ക് മൂന്നിന് അന്തിമ ക്ലിയറൻസ് ലഭിച്ച് വ്യോമ സേനയുടെ ഭാഗമായതിനുപിന്നാലെ തേജസിലേറുന്ന ആദ്യ വനിതയും സിന്ധുവായിരിക്കും.

എയ്റോ ഇന്ത്യ പ്രദർശനത്തിൽ വനിതകൾക്ക്‌ ആദരമർപ്പിച്ച് ശനിയാഴ്ച വനിതാദിനമായാണ് ആചരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പി.വി. സിന്ധു തേജസിൽ പറക്കുന്നത്.

തേജസിന്റെ ട്രെയിനർ വിമാനങ്ങളായ പ്രോട്ടോടൈപ്പ് വെഹിക്കിൾസ് (പി.വി)-5, പി.വി-6 വിഭാഗങ്ങളിലൊന്നിലാകും സിന്ധു പറക്കുക.

content highlights: PV Sindhu to fly in LCA Tejas at Bengaluru air show