മൈസൂരു: ജില്ലയിലെ എച്ച്.ഡി. കോട്ടയില്‍ ജനവാസമേഖലയിലിറങ്ങിയ പുള്ളിപ്പുലിയെ പിടികൂടി. രാമെനഹള്ളി ഗ്രാമത്തില്‍നിന്ന് ബുധനാഴ്ചയാണ് അഞ്ചുവയസ്സുള്ള പെണ്‍പുലി വനംവകുപ്പിന്റെ കെണിയിലായത്. കഴിഞ്ഞ നിരവധി ദിവസങ്ങളായി പുലി പ്രദേശത്ത് കഴിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് പരിഭ്രാന്തിയിലായിരുന്നു നാട്ടുകാര്‍. വിവരമറിഞ്ഞതിനെത്തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ കെണി സ്ഥാപിക്കുകയായിരുന്നു. പുലിയെ നാഗര്‍ഹോളെ വനത്തില്‍ വിട്ടയച്ചു.