ബെംഗളൂരു: ചികിത്സയിലായിരുന്ന പി.ഡി.പി. ചെയർമാൻ അബ്ദുൽ നാസർ മഅദനി ആശുപത്രി വിട്ടു. കടുത്ത പ്രമേഹത്തെത്തുടർന്നു ശാരീരിക അസ്വസ്ഥത മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ 12-നാണ് മഅദനിയെ വൈറ്റ് ഫീൽഡിലുള്ള സൗഖ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ബെംഗളൂരു സ്‌ഫോടനക്കേസിൽ പ്രത്യേക കോടതിയിൽ നടക്കുന്ന വിചാരണയിൽ നിർബന്ധമായി ഹാജരാകേണ്ടതിനാലാണ് ആശുപത്രിയിൽനിന്ന്‌ ഡിസ്ചാർജ് വാങ്ങിയത്. അസുഖംമൂലം ബുദ്ധിമുട്ടുമ്പോഴും ദീർഘനേരം കോടതി നടപടികളിൽ പങ്കെടുക്കുന്നതു മൂലം ശാരീരിക അസ്വാസ്ഥ്യം വർധിച്ചതായി മഅദനി പറഞ്ഞു.

ശരീരവേദന വർധിക്കുകയും ഡയബറ്റിക് ന്യൂറോപ്പതി കാരണം ശരീരത്തിന് അസഹ്യമായ തണുപ്പ് അനുഭവപ്പെടുകയുംചെയ്ത സാഹചര്യത്തിലാണ് ആശുപത്രിയിൽ ചികിത്സതേടിയതെന്ന് മഅദനി ഫെസ്ബുക്കിൽ പോസ്റ്റിട്ടു. ചരുങ്ങിയത് ഒരുമാസം ചികിത്സ വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

Content Highlights: Madani discharged from hospital