ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി. നാലു പ്രത്യേക സർവീസുകൾ കൂടി പ്രഖ്യാപിച്ചു. യാത്രാത്തിരക്കു കൂടുതലുള്ള ഓഗസ്റ്റ് 23-ന് എറണാകുളം, തൃശ്ശൂർ, പാലക്കാട്, കുമളി എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഏഴു സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. ഇതോടെ അവധിയോടനുബന്ധിച്ച് പ്രഖ്യാപിച്ച പ്രത്യേക സർവീസുകളുടെ എണ്ണം 11 ആയി.

വ്യാഴാഴ്ചകൂടുതൽ പ്രത്യേക സർവീസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. സേലം വഴിയാണ് സർവീസുകൾ. ഇവയിലേക്കുള്ള ബുക്കിങ് ആരംഭിച്ചു.

പ്രത്യേക ബസുകൾ

ഓഗസ്റ്റ് 23-ന് രാത്രി 9.30: ബെംഗളൂരു-എറണാകുളം (വോൾവൊ), 9.05: ബെംഗളൂരു-തൃശ്ശൂർ (വോൾവൊ), 9.54: ബെംഗളൂരു-പാലക്കാട് (വോൾവൊ), 8.33: ബെംഗളൂരു-കുമളി (രാജഹംസ).