ബെംഗളൂരു: വിഷു അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് കര്‍ണാടക ആര്‍.ടി.സി. 41 പ്രത്യേക സര്‍വീസുകള്‍ നടത്തും. ഇതില്‍ 35 എണ്ണം ബെംഗളൂരുവില്‍നിന്നും ആറെണ്ണം മൈസൂരുവില്‍ നിന്നുമാണ്. മൂന്നു ദിവസങ്ങളിലായിട്ടാണ് സര്‍വീസുകള്‍. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് കൂടുതല്‍ പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്ന് കര്‍ണാടക ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു.

മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റേഷനില്‍ നിന്നും ശാന്തിനഗര്‍ ബസ് സ്റ്റേഷനില്‍ നിന്നുമാകും പ്രത്യേകബസുകള്‍ സര്‍വീസ് ആരംഭിക്കുക. കണ്ണൂര്‍, മാഹി, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, മൂന്നാര്‍, കുമിളി എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍. ഇവയിലെ റിസര്‍വേഷന്‍ ആരംഭിച്ചു. വിഷു അവധിക്കുശേഷം തിരിച്ച് ബെംഗളൂരുവിലേക്കും മൈസൂരുവിലേക്കും പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്.

യാത്രാത്തിരക്ക് കണക്കിലെടുത്ത് കേരള ആര്‍.ടി.സി.യും പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. രണ്ടു ദിവസങ്ങളിലായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 24 പ്രത്യേക സര്‍വീസുകള്‍ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇവയിലെ ടിക്കറ്റുകള്‍ ഏതാണ്ട് കാലിയായിരിക്കുകയാണ്.

പ്രത്യേക സര്‍വീസുകള്‍:

ബെംഗളൂരു - എറണാകുളം:
രാത്രി 7.38, 9.12, 9.20, 9.30 (വോള്‍വൊ)

ബെംഗളൂരു - കോട്ടയം: വൈകീട്ട് 6.10, 7.38, 7.44 (വോള്‍വൊ)

ബെംഗളൂരു - തൃശ്ശൂര്‍: വൈകീട്ട് 6.10, 8.10, 9.14, 9.34, 9.40, 9.45 (വോള്‍വൊ)

ബെംഗളൂരു - പാലക്കാട്: രാത്രി 9.53, 9.55, 10.10 (വോള്‍വൊ)

ബെംഗളൂരു - കോഴിക്കോട്: രാത്രി 9.45, 9.50 (വോള്‍വൊ), 9.18 (എ.സി. സ്ലീപ്പര്‍), 9.01, 9.20 (രാജഹംസ)

ബെംഗളൂരു - കണ്ണൂര്‍: രാത്രി 9.40, 9.41, 9.46, 9.50 (വോള്‍വൊ), 9.48 (എ.സി. സ്ലീപ്പര്‍), 9.04, 9.05, 9.10, 9.30, 9.32, 9.34 (രാജഹംസ)

ബെംഗളൂരു - മാഹി: രാത്രി 8.40 (രാജഹംസ)

ബെംഗളൂരു - മൂന്നാര്‍: 9.08 (രാജഹംസ)

ബെംഗളൂരു - കുമിളി: 8.40 (രാജഹംസ)

മൈസൂരു - എറണാകുളം: 6.35, 7.27 (വോള്‍വൊ)