ബെംഗളൂരു: ഓണം-ബക്രീദ് അവധിയോടനുബന്ധിച്ച് കര്‍ണാടക ആര്‍.ടി.സി.ഏര്‍പ്പെടുത്തുന്ന പ്രത്യേക സര്‍വീസുകളുടെ എണ്ണം 44 ആയി. ഇതില്‍ രണ്ടെണ്ണം മൈസൂരുവില്‍ നിന്നാണ് . യാത്രാത്തിരക്ക് കൂടുതലുള്ള ഓഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് പ്രത്യേക ബസുകള്‍ സര്‍വീസ് നടത്തുന്നത്. തിങ്കളാഴ്ച കൂടുതല്‍ പ്രത്യേക ബസുകള്‍ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കേരളവും നാലു ദിവസങ്ങളിലായി എണ്‍പതോളം പ്രത്യേക സര്‍വീസുകള്‍ നടത്തുന്നതിനാല്‍ ഇത്തവണ ബെംഗളൂരു മലയാളികള്‍ക്ക് നാട്ടിലേക്കുള്ള യാത്ര അത്ര ബുദ്ധിമുട്ടേറിയതാവില്ല.

മൈസൂരു റോഡ് സാറ്റലൈറ്റ് ബസ്സ്റ്റാന്‍ഡ്, ശാന്തിനഗര്‍ ബി.എം.ടി.സി. സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാകും പ്രത്യേക ബസുകള്‍ പുറപ്പെടുക. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, കോട്ടയം, തിരുവനന്തപുരം, മൂന്നാര്‍, തേക്കടി എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സര്‍വീസുകളുണ്ടാവുക. പ്രത്യേക ബസുകളില്‍ ടിക്കറ്റുകള്‍ വളരെവേഗം വിറ്റു തീരുകയാണ്. ഓണാവധിക്കുശേഷം തിരിച്ച് ബെംഗളൂരുവിലേക്കും ഇത്രയും സര്‍വീസുകള്‍ തന്നെയുണ്ടാകും.

ഓണം-ബക്രീദ് അവധിയോടനുബന്ധിച്ച് കേരള ആര്‍.ടി.സി. 30, 31, സെപ്റ്റബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് പ്രത്യേക സര്‍വീസുകള്‍ നടത്തുക. 30-നും സെപ്റ്റംബര്‍ ഒന്നിനും 18 സര്‍വീസുകളും 31-നും സെപ്റ്റംബര്‍ രണ്ടിനും 19 സര്‍വീസുകളുമാണ് ഇതുവരെ പ്രഖ്യാപിച്ചത്.

* കര്‍ണാടക ആര്‍.ടി.സി. സര്‍വീസുകള്‍

31-ന് രാത്രി 9.52, 9.57: ബെംഗളൂരു-പാലക്കാട് (വോള്‍വൊ) രാത്രി 9.14, 9.28: തൃശ്ശൂര്‍ (വോള്‍വൊ), രാത്രി 9.01: കോഴിക്കോട് (രാജഹംസ). സെപ്റ്റംബര്‍ ഒന്നിന് രാത്രി 9.54, 9.58: പാലക്കാട് (വോള്‍വൊ), രാത്രി 7.41, 7.42, 9.15, 9.40: തൃശ്ശൂര്‍ (വോള്‍വൊ), രാത്രി 9.34, 9.02, 9.38, 9.40, 9.42, 9.50: കോഴിക്കോട് (വോള്‍വ), 9, 9.16, 9.28: കോഴിക്കോട് (രാജഹംസ), രാത്രി 9.18, 9.28, 9.40, 9.44: കണ്ണൂര്‍ (വോള്‍വൊ), 9.08, 9.14, 9.26, 9.30: കണ്ണൂര്‍ (രാജഹംസ), രാത്രി 7.18, 7.22, 7.35, 7.42: കോട്ടയം (വോള്‍വൊ), രാത്രി 7.17, 7.20, 7.24, 8.01, 8.41, 9.21: എറണാകുളം (വോള്‍വൊ), രാത്രി 9.10: മൂന്നാര്‍ (രാജഹംസ), രാത്രി 8.38: കുമിളി (രാജഹംസ). രണ്ടിന് രാത്രി 9.46: പാലക്കാട് (വോള്‍വൊ), 9.29: തൃശ്ശൂര്‍ (വോള്‍വൊ). ഇതു കൂടാതെ മൈസൂരുവില്‍നിന്ന് എറണാകുളത്തേക്കും കണ്ണൂരേയ്ക്കും പ്രത്യേക സര്‍വീസുകള്‍ നടത്തും.

* കേരള ആര്‍.ടി.സി. സര്‍വീസുകള്‍
30-ന് വൈകീട്ട് ആറിന് ബെംഗളൂരു-എറണാകുളം (ഡീലക്‌സ്, കുട്ട, മാനന്തവാടി വഴി), 6.15: എറണാകുളം (ഡീലക്‌സ്, കുട്ട, മാനന്തവാടി), 6.30: കോട്ടയം (ഡീലക്‌സ്, കുട്ട, മാനന്തവാടി), ഏഴ്: തൃശ്ശൂര്‍ (ഡീലക്‌സ്, കുട്ട, മാനന്തവാടി), 7.15: തൃശ്ശൂര്‍ (ഡീലക്‌സ്, കുട്ട, മാനന്തവാടി), 8.20: കോഴിക്കോട് (ഡീലക്‌സ്, കുട്ട, മാനന്തവാടി), 9.15: പയ്യന്നൂര്‍ (എക്‌സ്​പ്രസ്, കണ്ണൂര്‍, തളിപ്പറമ്പ്), 9.25: കോഴിക്കോട് (ഡീലക്‌സ്, കുട്ട, മാനന്തവാടി), 9.35: കോഴിക്കോട് (ഡീലക്‌സ്, കുട്ട, മാനന്തവാടി), 9.45: കോഴിക്കോട് (ഡീലക്‌സ്, കുട്ട, മാനന്തവാടി), 9.46: കണ്ണൂര്‍ (ഡീലക്‌സ്, മട്ടന്നൂര്‍ വഴി), പത്ത്: കണ്ണൂര്‍ (എക്‌സ്​പ്രസ്, മട്ടന്നൂര്‍), 10.15: പയ്യന്നൂര്‍ (എക്‌സ്​പ്രസ്, ചെറുപുഴ വഴി), 10.20: തലശ്ശേരി (ഡീലക്‌സ്, കൂത്തുപറമ്പ വഴി), 10.46: കണ്ണൂര്‍ (സൂപ്പര്‍ ഫാസ്റ്റ്, കൂത്തുപറമ്പ), 11.25: കോഴിക്കോട് (ഡീലക്‌സ്, ബത്തേരി), 11.50: കോഴിക്കോട് (എക്‌സ്​പ്രസ്, ബത്തേരി), 11.55: സുല്‍ത്താന്‍ ബത്തേരി (സൂപ്പര്‍ ഫാസ്റ്റ്).