ബെംഗളൂരു: ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് ബോധ്യപ്പെടുന്നതിനു വേണ്ടിയുള്ള മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമിയുടെ ‘ഗ്രാമവാസ്തവ്യ’ പരിപാടി വടക്കൻ കർണാടകയിലെ ജില്ലകളിൽ പുരോഗമിക്കുന്നു. ഇടയ്ക്കിടെ പെയ്യുന്ന മഴ പരിപാടിയെ ബാധിക്കുകയാണ്. ശനിയാഴ്ച കലബുറഗിയിലെ ഹെരൂർ താലൂക്കിൽ നടത്താനിരുന്ന പരിപാടി കനത്തമഴകാരണം മാറ്റിവെച്ചു.

വെള്ളിയാഴ്ച രാത്രി ഹെരൂർ സർക്കാർ സ്കൂളിലായിരുന്നു കുമാരസ്വാമി അന്തിയുറങ്ങിയത്. ശനിയാഴ്ച ജനങ്ങളുടെ പരാതികൾ കേൾക്കാനായിരുന്നു തീരുമാനമെങ്കിലും മഴ തടസ്സമായി. ഗ്രാമപ്രദേശങ്ങളിൽ താമസിച്ച് ജനങ്ങളുടെ പ്രശ്നങ്ങളും പരാതികളും നേരിട്ടറിയുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി ഗ്രാമവാസ്തവ്യ പരിപാടി നടത്തുന്നത്. നേരത്തേ കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ‘ഗ്രാമവാസ്തവ്യ’ പരിപാടി ആദ്യം ആരംഭിച്ചത്. അന്ന് ഏറെ ജനപ്രീതി ലഭിച്ച പരിപാടി ഇത്തവണ മുഖ്യമന്ത്രിയായപ്പോഴും തുടരാൻ കുമാരസ്വാമി തീരുമാനിക്കുകയായിരുന്നു.

Content Highlights: Karnataka chief ministerm sleeps at school