ബെംഗളൂരു: തിബറ്റൻ ആത്മീയ നേതാവ് ദലൈലാമ അഞ്ചുദിവസത്തെ സന്ദർശനത്തിന് വ്യാഴാഴ്ച ബെംഗളൂരുവിലെത്തും.

വെള്ളിയാഴ്ച സംസ്ഥാനത്തെ തിബറ്റൻ ജനങ്ങൾ സംഘടിപ്പിക്കുന്ന ‘താങ്ക് യു കർണാടക ഡേ’ യിൽ ദലൈലാമ പങ്കെടുക്കും. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി മുഖ്യാതിഥിയാകും. ശനിയാഴ്ച വിദ്യാർഥികൾക്കും യുവപ്രൊഫഷണലുകൾക്കുമായുള്ള ചടങ്ങിൽ സംസാരിക്കും.

ഞായറാഴ്ച കോൺറാഡ് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ‘ഇന്ത്യൻ വിസ്ഡം ഇൻ ദ മോഡേൺ വേൾഡ്’ എന്നവിഷയത്തിൽ സംസാരിക്കും. 13-ന് രാമനഗരയിൽ ദലൈ ലാമ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹയർ എജ്യുക്കേഷനിൽ പൊതുപരിപാടിയിൽ പങ്കെടുക്കും.