ബെംഗളൂരു: തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് സംഘടിപ്പിച്ച ഗൃഹസമ്പര്‍ക്ക പരിപാടിയുടെ അവലോകനം നടന്നു. കര്‍ണാടകത്തില്‍ പാര്‍ട്ടിയുടെ ചുമതലയുള്ള എ. ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അധ്യക്ഷതയിലാണ് യോഗംനടന്നത്. കെ. പി.സി.സി. ഓഫീസില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജി. പരമേശ്വര, വര്‍ക്കിങ് പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു, ജില്ലാ പ്രസിഡന്റുമാര്‍, എം.എല്‍.എ.മാര്‍, മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായാണ് ഗൃഹ സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചത്.