ബെംഗളൂരു: ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വേണ്ടി നടപ്പിലാക്കിയ മാതൃപൂര്‍ണ പദ്ധതി നടപ്പാക്കുന്നതിലെ സര്‍ക്കാര്‍ വീഴ്ചയില്‍ പ്രതിഷേധിച്ച് അങ്കണവാടി ജീവനക്കാര്‍ ധര്‍ണനടത്തി. ഫ്രീഡം പാര്‍ക്കില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുക്കണക്കിന് സത്രീകള്‍ പങ്കെടുത്തു.

അങ്കണവാടി വഴി വിതരണം ചെയ്യുന്ന കോഴിമുട്ടക്ക് സര്‍ക്കാര്‍ പണം നല്‍കുന്നില്ലെന്നാണ് ആരോപണം. ദിവസേന ഒരു കോഴിമുട്ടയാണ് അങ്കണ്‍വാടിയിലൂടെ വിതരണംചെയ്യുന്നത്. ഒരു കോഴിമുട്ടയ്ക്ക് അഞ്ചുരൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ കോഴിമുട്ടയുടെ വിലകൂടിയതാണ് പ്രതിസന്ധിക്ക് കാരണം.
 
പ്രദേശിക വിപണിയില്‍ നിന്നും മുട്ടവാങ്ങി പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് നല്‍കിയിരുന്നത് അങ്കണവാടി ജീവനക്കാരായിരുന്നു. പിന്നീട് മുട്ടയുടെ എണ്ണമുള്‍പ്പെടെയുള്ള കണക്ക് നല്‍കിയാല്‍ അധികൃതര്‍ പണം നല്‍കുന്നതാണ് പതിവ്. എന്നാല്‍ മുട്ടയുടെ വില കൂടിയതോടെ കൈയില്‍ നിന്ന് പണമെടുത്ത് മുട്ടവാങ്ങേണ്ട സ്ഥിതിയിലാണ് ജീവനക്കാര്‍. ഇതിനെതിരെയാണ് ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.