ബെംഗളൂരു: റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരേ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി മാർഷലുകൾക്ക് പിഴ ഇടാക്കുന്നതിന് പി.ഒ.എസ്. മെഷീനുകൾ നൽകി. പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കൽ, മൂത്രവിസർജനം നടത്തൽ എന്നീ കുറ്റങ്ങൾ ചെയ്യുന്നവരിൽനിന്ന് സ്ഥലത്തുനിന്നുതന്നെ പിഴയീടാക്കും. നേരത്തേ പിഴയടയ്ക്കാനുള്ള നോട്ടീസ് നൽകാറാണ് പതിവ്. ഇതോടെ പിടിക്കപ്പെട്ടാൽ അപ്പോൾത്തന്നെ പിഴ നൽകേണ്ടിവരും. ജനുവരിയിൽ 22.48 ലക്ഷം രൂപയാണ് മാർഷലുകൾ പിഴയായി ഈടാക്കിയത്.
മാലിന്യം വലിച്ചെറിയൽ; ഇനി സ്പോട്ടിൽ പിഴ നൽകേണ്ടിവരും
മാലിന്യം നിക്ഷേപിക്കുന്നവരിൽനിന്ന് പിഴ ഈടാക്കുന്നതിനുള്ള മെഷീൻ പരിശീലനത്തിനെത്തിയ കോർപ്പറേഷൻ മാർഷലുകൾ