മൈസൂരു: ഡോ.വൈക്കം വിജയലക്ഷ്മിയുടെ ഗായത്രിവീണ കച്ചേരി മൈസൂർ കലാമന്ദിരയിൽ കൂടിയ കലാസ്വാദകർക്ക് അപൂർവ വിരുന്നായി.

കർണാടക നായർ സർവീസ് സൊസൈറ്റി മൈസൂരു കരയോഗം നടത്തിയ സ്നേഹസംഗമമാണ് വിജയലക്ഷ്മിയുടെ മൈസൂരുവിലെ ആദ്യത്തെ വേദിയൊരുക്കിയത്. ‘ചന്ദ്രചൂഡ ശിവശങ്കരപാർവതി രമണാനിനഗേ...’ എന്ന പുരന്ദരദാസന്റെ ദർബാരി കാനഡ രാഗത്തിലുള്ള കന്നഡ കൃതി വോക്കലായി ആലപിച്ചുകൊണ്ടാണ് വിജയലക്ഷ്മി സംഗീതനിശയ്ക്ക് തുടക്കം കുറിച്ചത്. ‘സ്വപ്നസുന്ദരി നാൻ താനെ’ എന്ന ഗാനവും ആസ്വാദകർക്ക് വിരുന്നായി. ‘ശ്രീരാഗമോ...’എന്ന ഗാനവും വിജയലക്ഷ്മി ഹൃദ്യമായി ആലപിച്ചു. അജയ് കല്ലായിയുടെ നേതൃത്വത്തിലാണ് കലാപരിപാടികൾ നടന്നത്.