ബെംഗളൂരു: വിദേശത്ത് ജോലിതേടി പോകുന്ന ഉദ്യോഗാർഥികൾക്കായി നോർക്ക റൂട്‌സിന്റെ ആഭിമുഖ്യത്തിൽ കർമലാരം കൃപാനിധി നഴ്‌സിങ് കോളേജിൽ പരിശീലന പരിപാടി നടത്തി.
നോർക്ക വകുപ്പ് ജോ. സെക്രട്ടറി ജനാർദനൻ ഉദ്ഘാടനം ചെയ്തു. സെന്റർ ഫോർ മാനേജ്മന്റ് ഡെവലപ്മെന്റിലെ ഷൈജു സി. സ്വാമി വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി. 2018-ലെ ഫ്ളോറൻസ് നൈറ്റിങ്‌ഗേൽ അവാർഡിനർഹയായ നഴ്‌സ് ഹേമാവതിയെ അനുമോദിച്ചു. നോർക്ക റൂട്‌സ് ജനറൽ മാനേജർ ഡി. ജഗദീഷ്, നഴ്‌സിങ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ജാസ്മിൻ ജോസഫ്, നോർക്ക ഓഫീസർ റീസ രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
അത്തിബെലെ മലയാള സമാജം കുടുംബസംഗമം
ബെംഗളൂരു: അത്തിബെലെ മലയാള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച ’പൈതൃകം 2019’ എന്ന പേരിൽ കുടുംബസംഗമവും താരനിശയും സംഘടിപ്പിക്കുന്നു. അത്തിബെലെ കൺട്രി ക്ലബ്ബിലാണ് പരിപാടി. സിനിമാതാരം ടിനി ടോം നയിക്കുന്ന ഹാസ്യ വിരുന്ന്, സിനിമാ പിന്നണി ഗായിക രഞ്ജിനി ജോസ് നയിക്കുന്ന ഗാനമേള എന്നിവ ഉണ്ടായിരിക്കും.