ബെംഗളൂരു: എ.ഐ.കെ.എം.സി.സി. ബെംഗളൂരു സെൻട്രൽ കമ്മിറ്റിയുടെ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റി മാസാന്ത പ്രവർത്തക കൺവെൻഷൻ ശനിയാഴ്ച നടക്കും.
രാത്രി 9.30-ന് സോമേശ്വരനഗർ ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. യു.ടി. ഖാദർ എം.എൽ.എ., ഡോ. പി.എ. ഇബ്രാഹിംഹാജി എന്നിവർ മുഖ്യതിഥികളാകും. മുസ്ലിം യൂത്ത് ലീഗ് ദേശീയസമിതി അംഗം ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തും.