ബെംഗളൂരു: കൈരളീ കലാസമിതിയുടെ കീഴിലുള്ള വിദ്യാലയങ്ങൾ സംയുക്തമായി ശിശുദിനം, കർണാടക രാജ്യോത്സവം, കനകദാസജയന്തി എന്നിവ ആഘോഷിച്ചു. പ്രസിഡന്റ് സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു.
ജനറൽസെക്രട്ടറി പി.കെ. സുധീഷ് ശിശുദിന സന്ദേശം നൽകി. അധ്യാപികമാരായ സൗഭാഗ്യ, സുമംഗല, ഹൈസ്കൂൾ പ്രധാനാധ്യാപകൻ ഹെന്റി, വൈസ് പ്രസിഡന്റ് എൻ.ജി. ബാലകൃഷ്ണൻ, ജോയന്റ് സെക്രട്ടറി കെ. രാധാകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി വിജയകുമാർ, എന്നിവർ നേതൃത്വം നൽകി. അധ്യാപകരും വിദ്യാർഥികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് മധുരപലഹാരം വിതരണംചെയ്തു.