ബെംഗളൂരു : വടക്കൻ കർണാടകത്തിലെ ഹുബ്ബള്ളിയിൽനിന്ന് കണ്ണൂരിലേക്ക് പ്രതിദിന വിമാനസർവീസ് ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. ഇൻഡിഗോ എയർലൈൻ വിമാനമാണ് സർവീസ് നടത്തുന്നത്. വൈകീട്ട് 5.20-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെടുന്ന 'ആറ് ഇ 7981' വിമാനം 6.40-ന് കണ്ണൂരിലെത്തും. തിരിച്ച് രാത്രി ഏഴിന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന 'ആറ് ഇ 7979' വിമാനം 8.20-ന് ഹുബ്ബള്ളിയിലെത്തും. ഇവിടെനിന്ന് 8.35-ന് പുറപ്പെടുന്ന വിമാനം 9.55-ന് ബെംഗളൂരുവിലെത്തും.

കൊച്ചിയിലേക്ക് ഇൻഡിഗോയുടെ വിമാനം സർവീസ് നടത്തുന്നുണ്ട്. 'ആറ് ഇ 7964' വിമാനം രാവിലെ 8.35-ന് പുറപ്പെട്ട് 10.20-ന് കൊച്ചിയിലെത്തും. തിരിച്ച് 'ആറ് ഇ 7965' വിമാനം രാവിലെ 10.50-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.40-ന് ഹുബ്ബള്ളിയിലെത്തും.