ബെംഗളൂരു : കർണാടക ആർ.ടി.സി. എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഒരുവിഭാഗം കർണാടക ആർ.ടി.സി.- ബി.എം.ടി.സി. ജീവനക്കാർ വ്യാഴാഴ്ച പണിമുടക്കും. കഴിഞ്ഞ ഏപ്രിലിൽ ശമ്പളവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധിച്ചതിന് സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി ഫ്രീഡം പാർക്കിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും കർണാടക ആർ.ടി.സി. എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് രേവപ്പ പറഞ്ഞു.