ബെംഗളൂരു : യു.എ.ഇ. യിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നു. 35 വയസ്സ് കഴിയാത്ത ബി.എസ്.സി. നഴ്‌സുമാർക്കാണ് അവസരം. ഐ.സി.യു., എൻ.ഐ.സി.യു., മെഡിക്കൽ സർജിക്കൽ, തിയേറ്റർ തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. വനിതാ നഴ്‌സുമാർക്ക് മുൻഗണനയുണ്ട്. പ്രമുഖ ആശുപത്രികളിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ശമ്പളം 6500 ദിർഹം മുതൽ 7000 ദിർഹംവരെ. താത്‌പര്യമുള്ളവർ www.norkaroots.org എന്ന നോർക്കറൂട്ട്‌സിന്റെ വെബ്‌സൈറ്റിൽ ഓഗസ്റ്റ് എട്ടിനുള്ളിൽ അപേക്ഷസമർപ്പിക്കണം. വിവരങ്ങൾക്ക്: 1800 4253939.