ബെംഗളൂരു : വിവർത്തനത്തിനുള്ള ഈ വർഷത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച സുധാകരൻ രാമന്തളിക്ക് കൈരളി കലാസമിതിയുടെ നേതൃത്വത്തിൽ ബെംഗളൂരുവിലെ വിവിധ മലയാളി സംഘടനകളടെ സഹകരണത്തോടെ സ്വീകരണം നൽകി.

കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കലാസമിതി സെക്രട്ടറി പി.കെ. സുധീഷ് അധ്യക്ഷത വഹിച്ചു. ബെംഗളൂരു കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ ആശംസയർപ്പിച്ചു.

വിഷ്ണുമംഗലം കുമാർ പുരസ്കാരം ലഭിച്ച പുസ്തകം പരിചയപ്പെടുത്തി.

വിവിധ മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് പീറ്റർ ജോർജ്, മനോഹർ അയ്യോട്, രാമചന്ദ്രൻ പാലേരി, ടി.വി. നാരായണൻ, കെ.വി. ഗോപാലകൃഷ്ണൻ, പി.പി. പ്രദീപ്, രാജേന്ദ്രൻ, സഞ്ജയ് അലക്‌സ്, വി.ആർ. ചന്ദ്രൻ, പി.കെ. സുധീഷ്, പദ്മകുമാർ, ആർ.ജെ. നായർ, ജയകുമാർ, രാജൻ ജേക്കബ്, എം. മുസ്തഫ, രഞ്ജിത്ത്, അജിത്, സന്തോഷ്, അബ്ദുൾ സലാം, മോഹനൻ, ഒ. പീതാംബരൻ, പദ്മകുമാർ, കൃഷ്ണദാസ്, കൃഷ്ണകുമാർ, ശാന്തമേനോൻ, ഷാജി അക്കിത്തം, രമേശ് കുമാർ, പ്രേംനാഥ്, ബാബുനാരായണൻ, ഡോ. ജയലക്ഷ്മി കുമാർ, അഡ്വ. വാസുദേവൻ, ടി.വി. നാരായണൻ, കെ. രാധാകൃഷ്ണൻ, സി.പി. രാധാകൃഷ്ണൻ, അർ.ജെ. നായർ, സുജയൻ നമ്പ്യാർ, രാജൻ, ശശികുമാർ, സി.വിജയകുമാർ, ഷംസുദീൻ കൂടാളി, മുഹമ്മദ്, മധു കലമാനൂർ, എം.കെ. രാജേന്ദ്രൻ, കെ. ദാമോദരൻ, ടോമി ആലുങ്കൽ, ഡെന്നിസ് പോൾ, പി.ഡി. പോൾ, പി.കെ. വാസു, സതീഷ് കുമാർ, രമേശ്, പി.ടി. സനോജ്, രാജ്കുമാർ, ബിന്ദു രാധാകൃഷ്ണൻ, ശോഭനാ ബാലചന്ദ്രൻ, ലത നമ്പൂതിരി, ശാന്തകുമാരി, സുരേഷ്, ലത, ഗോപകുമാർ, രമപ്രസന്ന പിഷാരടി, പി. ദിവാകരൻ, കെ. സുരേന്ദ്രൻ, സുമേഷ് നമ്പ്യാർ, ബിനു രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.