ബെംഗളൂരു : ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐ.യു.എം.എൽ.) കർണാടക സംസ്ഥാന മീഡിയ കോ -ഓർഡിനേറ്ററായി ഷംസുദ്ദീൻ കൂടാളിയെ തിരഞ്ഞെടുത്തു. കഴിഞ്ഞദിവസം നടന്ന മുസ്‌ലിം ലീഗ് കർണാടക സംസ്ഥാന പ്രവർത്തകസമിതി യോഗമാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ബെംഗളൂരുവിലെ വിവിധ സാമൂഹിക - സാംസ്കാരിക സംഘടനകളിൽ പ്രവർത്തിക്കുന്ന അദ്ദേഹം നിലവിൽ മലബാർ മുസ്‌ലിം അസോസിയേഷൻ മീഡിയാ സെക്രട്ടറിയാണ്. കർണാടക യു.ഡി.എഫ്. കമ്മിറ്റിയിലും സജീവ സാന്നിധ്യമാണ്. കലാസിപാളയത്ത് വ്യാപാരിയാണ്.