ബെംഗളൂരു : ആലപ്പുഴ സ്വദേശിയായ യുവാവിനെ ബെംഗളൂരു മൈലസാന്ദ്ര തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
ആലപ്പുഴ തലവടി വരമ്പിൻകരയത്ത് വീട്ടിൽ പരേതനായ മോനിച്ചന്റെ മകൻ നിക്കി (17) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം തടാകത്തിൽ കണ്ടെത്തിയത്. ഉപേക്ഷിച്ച നിലയിൽ ബൈക്കും വസ്ത്രങ്ങളും കണ്ടെത്തിയതോടെയാണ് തിരച്ചിൽ നടത്തിയത്.
തിങ്കളാഴ്ച രാവിലെയോടെയാണ് നിക്കി ഹൊങ്ങസാന്ദ്രയിലെ വീട്ടിൽനിന്ന് പോയത്. ഫോണിൽ ലഭിക്കാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഐ.ടി.ഐ. കഴിഞ്ഞശേഷം ജോലികൾ ചെയ്തുവരുകയായിരുന്നു. സെയ്ന്റ് ജോൺസ് ആശുപത്രിയിൽ നടന്ന മൃതദേഹപരിശോധനയ്ക്ക് ശേഷം അഡുഗൊഡി സെമിത്തേരിയിൽ ശവസംസ്കാരം നടന്നു. ഹൊങ്ങസാന്ദ്ര ബേഗൂർ റോഡ് കനറാബാങ്കിന് സമീപമാണ് നിക്കിയും കുടുംബവും താമസിച്ചിരുന്നത്. ലൗലിയാണ് നിക്കിയുടെ അമ്മ. സഹോദരി: നിമ്മി.