ബെംഗളൂരു : കർണാടകത്തിലെ സ്വകാര്യ എൻജിനിയറിങ് കോളേജുകളിലേക്കു നടന്ന കൊമെഡ് -കെ പരീക്ഷയിൽ 44,111 വിദ്യാർഥികൾ വിജയിച്ചു. കർണാടകത്തിലെ സ്വകാര്യ മെഡിക്കൽ -എൻജിനിയറിങ് -ഡെന്റൽ കോളേജുകളുടെ കൺസോർഷ്യമാണ് കൊമെഡ് -കെ.

കർണാടകത്തിൽ നിന്നുള്ള 16,632 വിദ്യാർഥികളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 27,479 വിദ്യാർഥികളുമാണ് ജയിച്ചത്. 66,304 വിദ്യാർഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്. ആദ്യ പത്തു റാങ്കു നേടിയവരിൽ അഞ്ചു പേരും ആദ്യ നൂറു റാങ്കുകാരിൽ 44 പേരും കർണാടകത്തിൽ നിന്നുള്ള വിദ്യാർഥികളാണ്. 90 ശതമാനത്തിനും 100 ശതമാനത്തിനും ഇടയിൽ മാർക്ക് നേടിയ 4,660 വിദ്യാർഥികളിൽ 1,244 പേരാണ് കർണാടകത്തിൽ നിന്നുള്ളത്.