ബെംഗളൂരു : കലബുറഗിയിൽ സർക്കാർ സ്കൂൾ അധ്യാപികയായ യുവതി ആറുമാസം പ്രായമായ കുഞ്ഞുമായി പുഴയിൽ ചാടി ആത്മഹത്യചെയ്ത നിലയിൽ.

തിങ്കളാഴ്ച വൈകീട്ടാണ് യുവതി കുഞ്ഞുമായി വീടിനുസമീപത്തെ പുഴയിൽ ചാടിയത്. സമീപവാസികളെത്തി ഇരുവരെയും കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷഹബാദ് സ്വദേശികളായ ശാന്തകുമാരി (32), മകൾ ഗംഗ എന്നിവരാണ് മരിച്ചത്.

ഭർത്താവുമായുള്ള പിണക്കത്തെത്തുടർന്നാണ് യുവതി കുഞ്ഞുമായി പുഴയിൽ ചാടിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മാസങ്ങളായി ഇരുവരും തമ്മിൽ അകൽച്ചയിലായിരുന്നുവെന്നാണ് അയൽക്കാർ പോലീസിന് നൽകിയ മൊഴി.