ബെംഗളൂരു : യെദ്യൂരപ്പ ചിലരുടെ ഗൂഢാലോചനയുടെ ഇരയായെന്നും ബി.ജെ.പി. യിലെ തീവ്ര വലതുപക്ഷം യെദ്യൂരപ്പയെ അപമാനിച്ച് രാജിവെക്കാൻ നിർബന്ധിതനാക്കിയെന്നും കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് സതീഷ് ജാർക്കിഹോളി പറഞ്ഞു.

യെദ്യൂരപ്പയുടെ രാജി കോൺഗ്രസിന് പ്രയോജം ലഭിക്കുമോ എന്നതല്ല ഇവിടുത്തെ വിഷയം. യെദ്യൂരപ്പയോട് ബി.ജെ.പി. സ്വീകരിച്ച രീതിമോശമാണെന്നതാണ് വിഷയം. മുഖ്യമന്ത്രിയെ മാറ്റുന്നത് പാർട്ടിയുടെ ആഭ്യന്തരകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.