ബെംഗളൂരു : തന്റെ കണ്ണീരിനും വേദനയ്ക്കും ആരാണ് കാരണമെന്ന് യെദ്യൂരപ്പ വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ. രാജിപ്രഖ്യാപന സമയത്തെ യെദ്യൂരപ്പയുടെ വിതുമ്പൽ ഒരു വ്യക്തിയുടെത് മാത്രമല്ലെന്നും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ കരച്ചിലാണെന്നും ശിവകുമാർ പറഞ്ഞു. സന്തോഷത്തോടെയല്ല അദ്ദേഹത്തിന്റെ രാജി. വേദന വ്യക്തമായിരുന്നു. എന്താണ് ആ വേദനയെന്നും ആരാണ് ഉത്തരവാദിയെന്നും യെദ്യൂരപ്പ ജനങ്ങളോട് വിശദീകരിക്കണം. പാർട്ടി ഹൈക്കമാൻഡ് എം.എൽ.എ.മാരെ നിയന്ത്രിക്കാത്തതു കൊണ്ടാണോയെന്ന് ജനങ്ങൾക്ക് അറിയണമെന്നും ശിവകുമാർ പറഞ്ഞു.