ബെംഗളൂരു : സംസ്ഥാനത്ത് 1606 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 31 പേർ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ചവർ ആകെ 28,96,163 ആയി. 36,405 പേരാണ് ഇതുവരെ മരിച്ചത്. 1937 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ സുഖം പ്രാപിച്ചവർ 28,36,678 ആയി. 23,057 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.40 ശതമാനമാണ്. മരണനിരക്ക് 1.93 ശതമാനവും. 1,14,072 പേരെ പരിശോധിച്ചപ്പോഴാണിത്.

ബെംഗളൂരുവിൽ പുതുതായി 467 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ കോവിഡ് ബാധിച്ചവർ 12,25,227 ആയി. 497 പേർ സുഖം പ്രാപിച്ചു. സുഖം പ്രാപിച്ചവർ ആകെ 12,01,209 ആയി. മൂന്നു പേർ കൂടി മരിച്ചു. ആകെ മരണം 15,835-ലെത്തി. 8182 പേരാണ് ചികിത്സയിലുള്ളത്. ബെംഗളൂരു റൂറലിൽ 17 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.

മൈസൂരുവിൽ 162 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേർ മരിച്ചു. ഹാസനിൽ പുതുതായി 57 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ മരിച്ചു. തുമകൂരുവിൽ 59 പേർക്ക് രോഗം ബാധിച്ചു. ഒരാൾ മരിച്ചു. ദക്ഷിണ കന്നഡ ജില്ലയിൽ 357 പേർക്ക് രോഗം സ്ഥിരീകരിച്ചു.