ബെംഗളൂരു : സംസ്ഥാനത്ത് 787 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികൾ 29,72,620 ആയി ഉയർന്നു. 775 പേർ രോഗമുക്തരായതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 13,307 ആയി. 11 പേർ മരിച്ചതോടെ ആകെ മരണം 37,717 ആയി. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.55 ശതമാനവും മരണനിരക്ക് 1.39 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,832 പരിശോധനകൾ നടത്തി.

ബെംഗളൂരുവിൽ 276 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികൾ 12,45,235 ആയി ഉയർന്നു. 279 പേർ രോഗമുക്തരായതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7436 ആയി. നാലു പേർ മരിച്ചതോടെ ആകെ മരണം 16,129 ആയി.

ബെംഗളൂരു റൂറലിൽ 17 പേർക്കും മൈസൂരുവിൽ 65 പേർക്കും ബെലഗാവിയിൽ 22 പേർക്കും ചാമരാജനഗറിൽ ആറു പേർക്കും ചിക്കമഗളൂരുവിൽ 27 പേർക്കും ദക്ഷിണ കന്നഡയിൽ 127 പേർക്കും ഹാസനിൽ 19 പേർക്കും കുടകിൽ 25 പേർക്കും കോലാറിൽ 22 പേർക്കും മാണ്ഡ്യയിൽ ഒമ്പതു പേർക്കും രാമനഗരയിൽ രണ്ടു പേർക്കും ശിവമൊഗയിൽ 21 പേർക്കും തുമകൂരുവിൽ 29 പേർക്കും ഉഡുപ്പിയിൽ 68 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ബാഗൽകോട്ട്, ബീദർ, ഗദഗ്, കോപ്പാൾ, വിജയപുര എന്നീ ജില്ലകളിൽ കോവിഡ് റിപ്പോർട്ട് ചെയ്തില്ല.