ബെംഗളൂരു : ഓസ്റ്റിൻ ടൗൺ സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ 31 വരെ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു.

വിക്‌ടോറിയ ലേഔട്ട്, പാം ഗ്രോവ് റോഡ്, അഗാരം, വിവേക് നഗർ, സൊണ്ണനഹള്ളി, വണ്ണാർപേട്ട്, ഓസ്റ്റിൻ ടൗൺ, ആഞ്ജനേയ ടെമ്പിൾ സ്ട്രീറ്റ്, കെ.എസ്.ആർ.പി ക്വാർട്ടേഴ്‌സ്, ലിൻഡൺ സ്ട്രീറ്റ്, സേവ്യർ ലേഔട്ട്, വൈ.ജി പാളയ, എയർഫോഴ്‌സ് ഹോസ്പിറ്റൽ, ഡൊംലൂർ, കാംപ്‌ബെൽ റോഡ് ജങ്ഷൻ, റിച്ച്മണ്ട് റോഡ്, രുദ്രപ്പ ഗാർഡൻ, നീലസാന്ദ്ര, ബസാർ സ്ട്രീറ്റ്, ആർ.കെ. ഗാർഡൻ, റോസ് ഗാർഡൻ, ഒ.ആർ.സി റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുക. രാവിലെ പത്തു മുതൽ വൈകീട്ട് അഞ്ചുവരെയാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക.