മുംബൈ :വൈദ്യുത വാഹന വിൽപ്പനയിൽ 10,000 വാഹനങ്ങൾ തികച്ച് ടാറ്റാ മോട്ടോഴ്സ്. ടിഗോർ ഇവിയുമായി വിപണിയിൽ പ്രവേശിച്ച കമ്പനി പിന്നീട് നെക്സൺ ഇവികൂടി എത്തിച്ചു.

നടപ്പു സാമ്പത്തിക വർഷം ഇതുവരെയുള്ള കണക്കുപ്രകാരം വൈദ്യുതവാഹന വിപണിയിൽ കമ്പനിക്ക് 70 ശതമാനം വിപണി വിഹിതമാണുള്ളത്. ഓഗസ്റ്റിൽമാത്രം ആയിരം വൈദ്യുത കാറുകൾ നിരത്തിലെത്തിക്കാനും കമ്പനിക്കു കഴിഞ്ഞിരുന്നു.