ബെംഗളൂരു : മലയാളംമിഷൻ ഡി.ആർ.ഡി.ഒ. പഠനകേന്ദ്രത്തിന്റെ അഞ്ചാം വാർഷികവും ആമ്പൽ പഠനകേന്ദ്രത്തിന്റെ ഓണാഘോഷവും ശനി, ഞായർ ദിവസങ്ങളിൽ നടക്കും.

ശനിയാഴ്ച നടക്കുന്ന പരിപാടി എഴുത്തുകാരനും നാടകപ്രവർത്തനുമായ എ.കെ. വത്സലൻ ഉദ്ഘാടനംചെയ്യും. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടക്കും.

ഞായറാഴ്ച നടക്കുന്ന പരിപാടികൾ എഴുത്തുകാരി രാജേശ്വരി നായർ ഉദ്ഘാടനംചെയ്യും.

കർണാടക ചാപ്റ്റർ മലയാളംമിഷൻ കോ-ഓർഡിനേറ്റർ ബിലു സി. നാരായണൻ, പ്രസിഡന്റ് കെ. ദാമോദരൻ, സെക്രട്ടറി ടോമി ആലുങ്കൽ, അധ്യാപികമാരായ മീര, അമ്പിളി, നൂർ മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകും.