ബെംഗളൂരു : മലയാളിയായ ഡോ. സുഷമാ ശങ്കറിന്റെ നേതൃത്വത്തിൽ പഞ്ച ദ്രാവിഡഭാഷാ വിവർത്തകരുടെ സംഘടന രൂപവത്കരിച്ചു. ദ്രാവിഡ ഭാഷകളായ മലയാളം, തമിഴ്, കന്നഡ, തെലുങ്കു, തുളു എന്നിവയിലെ വിവർത്തകർ ഉൾപ്പെടുന്നതാണ് സംഘടന.

വിവർത്തകരായ കെ. ഗംഗാധരൻ, ഡോ. ദാമോദരഷെട്ടി, ഡോ. എ.എം. ശ്രീധരൻ, പാർവതി ജി. ഐത്താൾ, പ്രൊഫ. നല്ലതമ്പി, പ്രൊഫ. അമ്മാളുശങ്കരി, പ്രൊഫ. കെ. ശാരദ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പഞ്ച ദ്രാവിഡ വിവർത്തക സംഘടനയുടെ ഭാരവാഹികളായി പതിനൊന്നംഗ സമിതിയെ തിരഞ്ഞെടുത്തു. ഡോ. സുഷമാ ശങ്കർ (പ്രസി.), ഡോ. പാർവതി ജി. ഐത്താൾ (വൈസ് പ്രസി.), പ്രൊഫ. കെ. ശാരദ (സെക്ര.), കെ. പ്രഭാകരൻ (ജോ. സെക്ര.), വി.എസ്. രാകേഷ് (ഖജാ.) എന്നിവരാണ് ഭാരവാഹികൾ. അഞ്ചുഭാഷകളുടെ പ്രതിനിധികളായി ഡോ. എ.എം. ശ്രീധരൻ, ഡോ. ബി.എസ്. ശിവകുമാർ, ഡോ. മലർവിളി, എസ്. ശ്രീകുമാർ, അജയ് വർമ അല്ലൂരി എന്നിവരെ തിരഞ്ഞെടുത്തു.