ബെംഗളൂരു : കുമബാലഗൊഡു സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിങ്കളാഴ്ച ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു.

രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെയാണ് വൈദ്യുതി മുടങ്ങുക. ഭീമനകുപ്പെ ഗ്രാമ, വിനായകനഗർ, റോഡിപാർക്ക്, ഫിഷ് ഫാക്ടറി, ഗെരുപാളയ ഗ്രാമ, ഗെരുപാളയ ഇൻഡസ്ട്രിയൽ ഏരിയ, ആഞ്ചെപാളയ, ഹൊസപാളയ, കന്മിനകെ, കുംബൾഗൊഡു ഇൻഡസ്ട്രിയൽ ഏരിയ, കരുബലെ, ഗുഡിമാവു, ദേവഗരെ കോളനി, ഗംഗസാന്ദ്ര, ആനെപാളയ, ദൊഡ്ഡിപാളയ, തിപ്പുരു, ചിനക്കുർച്ചി, കെഞ്ചനപാളയ തുടങ്ങിയ പ്രദേശങ്ങളിലായിരിക്കും വൈദ്യുതി മുടങ്ങുക.