ബെംഗളൂരു : കോലാർ ഗോൾഡ് ഫീൽഡിൽ (കെ.ജി.എഫ്.) ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ആക്രമണത്തിൽ ഒരാൾ വെട്ടേറ്റു മരിച്ചു. ശനിയാഴ്ച രാത്രി കെ.ജി.എഫ്. സിറ്റിയിലെ ഇ.ടി. ബ്ലോക്കിലായിരുന്നു സംഭവം. രാജ്കുമാർ (28) ആണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

രാജ്കുമാറിന്റെയും ഗുണ്ടാത്തലവനായ ജയന്തിന്റെയും നേതൃത്വത്തിലുള്ള സംഘങ്ങൾ തമ്മിൽ പൂർവവൈരാഗ്യത്തിന്റെ പേരിൽ ഏറ്റുമുട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊല നടത്തിയവർ ഒളിവിലാണ്. ഡിവൈ.എസ്.പി. മുരളീധർ സ്ഥലം സന്ദർശിച്ചു.