ബെംഗളൂരു : ഓൺലൈൻ ഗെയിമുകൾ അടക്കമുള്ള എല്ലാത്തരം വാതുവെപ്പും ചൂതാട്ടവും നിരോധിക്കുന്ന നിയമത്തിനെതിരായ ഹർജികളിൽ കർണാടക സർക്കാരിനും ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർജികൾ 27-ന് വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് അറിയിച്ചു.

സർക്കാരിന്റെ സത്യവാങ്മൂലം അഡ്വക്കറ്റ് ജനറൽ ബുധനാഴ്ചക്കുള്ളിൽ സമർപ്പിക്കും. ഓൾ ഇന്ത്യ ഗെയിമിങ് ഫെഡറേഷനും മറ്റ് അഞ്ചു ഗെയിമിങ് കമ്പനികളുമാണ് കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയത്.

1963-ലെ കർണാടക പോലീസ് നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഓൺലൈൻ ചൂതാട്ടം നിരോധിച്ചുകൊണ്ട് നിയമം പ്രാബല്യത്തിൽ വന്നത്.