ബെംഗളൂരു : സംസ്ഥാനത്ത് 388 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേർ മരിച്ചു. കോവിഡ് ബാധിച്ചവർ ആകെ 29,85,986 ആയി. 38,007 പേരാണ് ഇതുവരെ മരിച്ചത്.

586 പേർ കൂടി സുഖംപ്രാപിച്ചതോടെ ആകെ സുഖംപ്രാപിച്ചവർ 29,39,239 ആയി. 8,711 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.32 ശതമാനമാണ്. മരണനിരക്ക് 1.28 ശതമാനവും. 1,17,827 പേരെ പരിശോധിച്ചപ്പോഴാണിത്.

ബെംഗളൂരുവിൽ പുതുതായി 194 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ കോവിഡ് ബാധിച്ചവർ 12,50,707 ആയി. 448 പേർ സുഖം പ്രാപിച്ചു. സുഖം പ്രാപിച്ചവർ ആകെ 12,27,966 ആയി. നാലുപേർ കൂടി മരിച്ചതോടെ ആകെ മരിച്ചവർ 16,244-ലെത്തി. 6,496 പേരാണ് ചികിത്സയിലുള്ളത്. ബെംഗളൂരു റൂറലിൽ അഞ്ചു പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.

മൈസൂരുവിൽ 23 പേർക്കും കുടകിൽ ആറുപേർക്കും മാണ്ഡ്യയിൽ അഞ്ചുപേർക്കും ഹാസനിൽ 25 പേർക്കും ഉഡുപ്പിയിൽ നാലുപേർക്കും ദക്ഷിണ കന്നഡയിൽ 34 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. തുമകൂരുവിൽ 37 പേർക്ക് രോഗം ബാധിച്ചു. ഒരാൾ മരിച്ചു.