ബെംഗളൂരു : കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആതുരസേവന കേന്ദ്രമായ സി.എച്ച്. സെന്ററിന് എ.ഐ.കെ.എം.സി.സി. ബെംഗളൂരു സെൻട്രൽ കമ്മിറ്റി സ്നേഹോപഹാരമായി പുതപ്പുകളും കിടക്കവിരികളും കൈമാറി.

സി.എച്ച്. സെന്റർ ഡയാലിസിസ് കേന്ദ്രത്തിലെയും പി.ടി.എച്ച്. പാലിയേറ്റീവ് കേന്ദ്രത്തിലെയും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടിയാണിത്. ടി. ഉസ്മാൻ, എം.കെ. നൗഷാദ്, എം.എ. റസാഖ്, കെ.പി.കോയ, ഇബ്രാഹീം എളേറ്റിൽ, റഹീം അനുഗ്രഹ, ഒ.ഹുസൈൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.