ബെംഗളൂരു : എ.ഐ.കെ.എം.സി.സി. ബെംഗളൂരു മാറത്തഹള്ളി ഏരിയാ കമ്മിറ്റി ‘നിംഹാൻസു’മായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. നഗരസഭാംഗം രമേശ് റെഡ്ഡി ഉദ്ഘാടനം ചെയ്തു.

കന്നഡ രാജ്യോത്സവവുമായി ബന്ധപ്പെട്ട് വിവിധ ഏരിയകളിൽ നടത്തിവരുന്ന രക്തദാന ക്യാമ്പുകളുടെ ഭാഗമായായിരുന്നു ഇത്. ക്യാമ്പിൽ 64 യൂണിറ്റ് രക്തം ശേഖരിച്ചു.

ഏരിയാ പ്രസിഡന്റ് മുനീർ, സെക്രട്ടറി മുനീർ മൈക്രോ, ഖജാൻജി പി.കെ. യൂനുസ്, നിസാർ മാക്‌സ്, മുഹമ്മദ് മട്ടന്നൂർ, ഇസ്മാഈൽ നാഷണൽ, ഫൈസൽ, അസൈനാർ, മഹ്മൂദ്, അർഷാദ്, സിറാജ് ഗിഫ്റ്റ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.