ശബരിമല : പ്രതിദിനം ദർശനത്തിന് എത്താവുന്ന പരമാവധി തീർഥാടകരുടെ എണ്ണം 45,000 ആക്കി. പോലീസിന്റെ വെർച്വൽ ക്യൂവിലും ഇതനുസരിച്ചുള്ള മാറ്റം വരുത്തി.

ഡിസംബർ ഒന്നുമുതൽ ജനുവരി 19 വരെ എല്ലാ ദിവസവും 30,000 എന്ന കണക്കിൽ വെബ്‌സൈറ്റിൽ സെറ്റ് ചെയ്തപ്പോൾ മുഴുവൻ സ്ലോട്ടുകളും ബുക്ക്ഡ് ആയി.

തുടർന്ന് പടിപടിയായി 40,000 ആക്കിയിരുന്നു. അതാണ് ഇപ്പോൾ 45,000 ആക്കിയിട്ടുള്ളത്. നിലവിൽ ജനുവരി ഒന്ന്, മകരവിളക്ക് ദിവസമായ ജനുവരി 16 എന്നീ തീയതികളിൽ ബുക്കിങ് പൂർണമായിട്ടുണ്ട്.