ചെന്നൈ : കൃഷ്ണഗിരി അണക്കെട്ട് നിറഞ്ഞതിനാൽ സംസ്ഥാനത്തെ അഞ്ച് ജില്ലകൾക്ക് പൊതുമരാമത്ത് വകുപ്പ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. കൃഷ്ണഗിരി, ധർമപുരി, തിരുവണ്ണാമലൈ, വിഴുപുരം, കടലൂർ ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയത്.

52 അടി ഉയരമുളള കൃഷ്ണഗിരി അണക്കെട്ടിൽ 51.5 അടി വെള്ളമുണ്ട്. 559 ഘനയടി വെള്ളം അണക്കെട്ടിൽനിന്ന് തുറന്ന് വിടുന്നുണ്ട്. കർണാടക-തമിഴ്‌നാട് അതിർത്തിയിൽ നിന്ന് ഉത്ഭവിക്കുന്ന തെൻപെന്നൈ നദിയുടെ തീരത്തുള്ള അഞ്ച് ജില്ലകൾക്കാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയത്. നദീ തീരത്ത് താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ ബന്ധപ്പെട്ട ജില്ലകളിലെ കളക്ടർമാർക്ക് നിർദേശം നൽകി.