ബെംഗളൂരു : സംസ്ഥാനത്ത് 836 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 15 പേർ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ചവർ ആകെ 29,71,044 ആയി. 37,683 പേരാണ് ഇതുവരെ മരിച്ചത്. 852 പേർകൂടി സുഖംപ്രാപിച്ചതോടെ ആകെ സുഖംപ്രാപിച്ചവർ 29,19,742 ആയി. 13,590 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.57 ശതമാനമാണ്. മരണനിരക്ക് 1.79 ശതമാനവും. 1,45,085 പേരെ പരിശോധിച്ചപ്പോഴാണിത്.

ബെംഗളൂരുവിൽ പുതുതായി 310 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ കോവിഡ് ബാധിച്ചവർ 12,44,674 ആയി. 239 പേർ സുഖം പ്രാപിച്ചു. സുഖം പ്രാപിച്ചവർ ആകെ 12,21,117 ആയി. ഏഴുപേർകൂടി മരിച്ചതോടെ ആകെ മരിച്ചവർ 16,117-ലെത്തി. 7,439 പേരാണ് ചികിത്സയിലുള്ളത്. ബെംഗളൂരു റൂറലിൽ 17 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ മരിച്ചു.

ദക്ഷിണകന്നഡ ജില്ലയിൽ 106 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേർ മരിച്ചു. മൈസൂരുവിൽ 78 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരാൾ മരിച്ചു. മാണ്ഡ്യയിൽ 18 പേർക്കും കുടകിൽ 37 പേർക്കും ഹാസനിൽ 47 പേർക്കും രോഗം സ്ഥിരീകരിച്ചു. തുമകൂരുവിൽ 25 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരാൾ മരിച്ചു. ഉഡുപ്പിയിൽ 69 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.