ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ഡയറക്ടർ ബോർഡ് യോഗം ഞായറാഴ്ച രാവിലെ 10-ന് പട്ടേൽ കുള്ളപ്പ റോഡിലുള്ള എം.എം.ഇ.ടി. സ്‌കൂൾ ഹാളിൽ നടക്കും. ചെയർമാൻ രാമചന്ദ്രൻ പാലേരി അധ്യക്ഷതവഹിക്കും. ബെംഗളൂരുവിന് പുറത്തുള്ള കരയോഗം പ്രതിനിധികൾക്ക് ഗൂഗിൾ മീറ്റ് വഴി യോഗത്തിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കിയതായി ജനറൽ സെക്രട്ടറി ആർ. മനോഹരക്കുറുപ്പ് അറിയിച്ചു.