ബെംഗളൂരു : മുഖ്യമന്ത്രിയെ മാറ്റുമെന്ന അഭ്യൂഹം ശക്തമായിരിക്കെ തിരക്കിട്ട് ജലവിഭവവകുപ്പിന്റെ വിവിധ പദ്ധതികൾക്കായി 12,000 കോടിരൂപ അനുവദിച്ച സർക്കാർനടപടിയെ മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ചോദ്യംചെയ്തു. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തുക അനുവദിച്ചതെന്നും ഇതിൽ അഴിമതിയുണ്ടെന്നും കുമാരസ്വാമി ആരോപിച്ചു.