ബെംഗളൂരു : കർണാടകത്തിൽ പുതിയതായി 902 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികൾ 9,35,478 ആയി. 542 പേർ രോഗമുക്തരായതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7342 ആയി. ഇതിൽ 157 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. മൂന്നുപേർ മരിച്ചതോടെ ആകെ മരണം 12,193 ആയി ഉയർന്നു. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 1.04 ശതമാനവും മരണനിരക്ക് 0.33 ശതമാനവുമാണ്.
ബെംഗളൂരുവിൽ 527 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികൾ 3,96,827 ആയി. 274 പേർ രോഗമുക്തരായി. 4850 പേരാണ് ചികിത്സയിലുള്ളത്. ഒരാൾ മരിച്ചതോടെ ആകെ മരണം 4376 ആയി ഉയർന്നു. ബെംഗളൂരു റൂറലിൽ 11 പേർക്കും മൈസൂരുവിൽ 51 പേർക്കും മാണ്ഡ്യയിൽ ഒമ്പത് പേർക്കും കുടകിൽ ഒമ്പത് പേർക്കും ഹാസനിൽ 19 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.