ചെന്നൈ : നടൻ ക്രവ് മഗ ശ്രീറാം (60) വീടിന്റെ രണ്ടാംനിലയിൽനിന്ന് വീണ് മരിച്ചു. നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലായിരുന്നു അപകടം. രണ്ടാംനിലയിൽനിന്ന് വീടിന്റെ ഒന്നാം നിലയുടെ സൺഷേഡിലേക്ക് വീഴുകയായിരുന്നു. ശ്രീറാം വീണത് കണ്ട സമീപത്തെ വീട്ടുകാർ സംഭവം കുടുംബാംഗങ്ങളെ അറിയിച്ചു. മകൾ ഉടൻ 108 ആംബുലൻസ് വിളിച്ചുവരുത്തി. ആംബുലൻസ് ജീവനക്കാരൻ എത്തി പരിശോധിച്ചപ്പോൾ ശ്രീറാം മരിച്ചതായി സ്ഥിരീകരിച്ചു. വീഴ്ചയുടെ ആഘാതത്തിൽ മൂക്കിൽനിന്ന് രക്തം വാർന്നൊഴുകിയിരുന്നു.
കൂടുതൽ അന്വേഷണത്തിനായി കേസ് രജിസ്റ്റർ ചെയ്തു. സ്വയം പ്രതിരോധത്തിനായുള്ള കായികവിനോദമായ ‘ക്രവ് മഗ’യിൽ ഇസ്രയേലിൽ പോയി പ്രാവീണ്യം നേടിയിരുന്നു.
പിന്നീട് ഐ.പി.എസ്. ഉദ്യോഗസ്ഥർ, മുൻനിര താരങ്ങൾ എന്നിവർക്ക് പരിശീലനം നൽകിയിരുന്നു.