മൈസൂരു : പിതാവിനേയും പിതാവിന്റെ പെൺസുഹൃത്തിനെയും മകൻ വെട്ടിക്കൊലപ്പെടുത്തി. മൈസൂരു ശ്രീനഗര സ്വദേശി സാഗർ (27) ആണ് പിതാവിനേയും പെൺസുഹൃത്തിനേയും വെട്ടിക്കൊന്നത്. ശിവപ്രകാശ് (56), ലത (48) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ചരാത്രിയാണ് സംഭവം. ശിവപ്രകാശും ലതയും തമ്മിലുള്ളബന്ധം സാഗർ നിരന്തരം എതിർത്തുവരികയായിരുന്നു. കഴിഞ്ഞദിവസം രാത്രി ശിവപ്രകാശ് ലതയുടെ വീട്ടിലെത്തിയതറിഞ്ഞ സാഗർ ഇവരുടെ വീട്ടിലെത്തി. തുടർന്ന് നടന്ന വാക്കുതർക്കത്തിനൊടുവിൽ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുയായിരുന്നു.