ബെംഗളൂരു : ലഘു യുദ്ധവിമാനമായ തേജസ്സിന്റെ സിമുലേറ്റർ (വിമാനം പറപ്പിക്കാൻ പഠിപ്പിക്കുന്നത്) അനുഭവം പങ്കുവെച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ചിത്രമുൾപ്പെടെയാണ് ട്വിറ്ററിലൂടെ മന്ത്രി പങ്കുവെച്ചത്. അദ്ഭുതകരമായ അനുഭവം എന്ന അടിക്കുറിപ്പും ചിത്രത്തോടൊപ്പം മന്ത്രി പങ്കുവെച്ചു. മന്ത്രിക്ക് തൊട്ടടുത്തായി പൈലറ്റ് ഇരുന്ന് സിമുലേറ്റർ നിയന്ത്രിച്ചു.