ബെംഗളൂരു : ബെംഗളൂരു പോലീസിന്റെ പ്രതിമാസ ജനസമ്പർക്ക പരിപാടി ‘ജനസമ്പർക്ക ദിവസ്‌’ ശനിയാഴ്ച നടക്കും. മുഴുവൻ പോലീസ് സ്റ്റേഷനുകളിലും രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ പരാതികളും നിർദേശങ്ങളും അറിയിക്കാൻ അവസരമുണ്ടാകും. മുമ്പുസമർപ്പിച്ച പരാതികളുടെ സ്ഥിതിവിവരവും പാസ്പോർട്ട് വെരിഫിക്കേഷനും പരിപാടിയിൽ നടക്കും.